'അമ്മ  - തത്ത്വചിന്തകവിതകള്‍

'അമ്മ  

ഭൂമിദേവിക്കുസമമെന്നമ്മ
എല്ലാം ഉള്ളിലൊതുക്കും ഒച്ചുപോലെന്നമ്മ
നീറുന്നനെയ്ത്തിരിയായി എരിഞ്ഞടങ്ങുമെന്നമ്മ
സ്നേഹത്തിൻ പൊൻപ്രഭ ചൊരിഞ്ഞങ്ങും
പ്രകാശം പരത്തുമെന്നമ്മ
മക്കൾതൻ വേദന സ്വയം സഹിക്കുമെന്നമ്മ
സഹനത്തിൻ ദേവിയാണമ്മ
പ്രകൃതിതൻ കൊടുങ്കാറ്റാണമ്മ എങ്കിലും കുളിർതെന്നലായിമാറുമെന്നമ്മ
മഴത്തുള്ളിതൻ പ്രതീകാണമ്മ
അമ്മതൻ നൊമ്പരപ്പൂക്കൾ വെള്ളത്തിൻ കുമിളപോലെ
ഭൂമിദേവിതൻ നെഞ്ചിലെ നെരിപ്പോട് പോലെയാണെന്നമ്മ
മക്കൾതൻ ചവിട്ടേറ്റ് പിടയുന്ന നേരവും
മകൾക്കായി പ്രാർത്ഥിക്കുമെന്നമ്മ
മക്കൾതൻ ഉയർച്ചയ്ക്കായി എന്തും ത്യാഗവും സഹിക്കുമെന്നമ്മ
പരിശുദ്ധ മറിയത്തിൻ പര്യായമാണമ്മ

up
0
dowm

രചിച്ചത്:
തീയതി:28-09-2016 01:37:51 PM
Added by :raju francis
വീക്ഷണം:305
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :