മഴ  - തത്ത്വചിന്തകവിതകള്‍

മഴ  

മനുഷ്യമനസിൽ സ്നേഹം മഴ തൻ അനുഭൂതിയായി
മഴത്തുള്ളികളെൻ ഹൃദയത്തെ പുൽകി കടന്നുപോകും പ്രണയമന്ത്രങ്ങളല്ലേ
പുതുമഴ തൻ കണങ്ങളല്ലോ പ്രേമാമൃതമാകും
മനുഷ്യൻ തൻ സ്പന്ദനം
പ്രണയപുഷ്പങ്ങളെ മഴയോടുപമിക്കുന്നുഞാൻ
പ്രതീക്ഷിക്കാതെ കടന്നെത്തും ഹൃദയതാളമല്ലെ
മഴതൻ പ്രേമസല്ലാപം
ഓരോ മഴകണങ്ങളും പ്രേമത്തിൻ സുഗന്ധം പരത്തുനീരാവിൽ
ഓരോ മഴത്തുള്ളിയും ചേർത്തുവെച്ചെൻഹൃദയത്തിൽ
സ്നേഹത്തിൻ മുത്ത് പൊഴിക്കവേ
നീർതുള്ളിയായി കുമിളകൾ പൊട്ടിപോകവേ
അറിയുന്നുഞാനവിരഹത്തെ
എങ്കിലു മാ തണുത്ത സ്നേഹത്തിൻകാലൊച്ചപോൽ
കുളിരിനെ കാത്തിരിക്കുമി ഭൂവിൽ ഈ പഥിക.


up
0
dowm

രചിച്ചത്:
തീയതി:28-09-2016 12:43:20 PM
Added by :raju francis
വീക്ഷണം:293
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :