സ്വദേശി തൻ   vidheshi - തത്ത്വചിന്തകവിതകള്‍

സ്വദേശി തൻ vidheshi 

സ്വപ്ന ചിറകേകും വിമാനത്തിൽ
നാടിനെ വെടിയേണ്ടിവന്നവർ
മണലാരണ്യത്തിൽ ജന്മം ഹോമിച്ചവർ
സ്വർഗം പണിയാൻ മനക്കോട്ടകെട്ടി
സ്വപ്ന രഥത്തിലേറുന്ന പറവകൾ
ഏതു നിമിഷവും പൊലിയുന്ന ചീട്ടുകൊട്ടാരത്തിനുടമകൾ
കുടുംബസ്വപ്നങ്ങൾതൻ യാഥാർഥ്യം പേറി
തൻ കൗമാരജീവിത സ്വപ്നങ്ങൾ
ഹോമിക്കാൻ വിധിക്കപ്പെട്ടവർ
വിശ്വാസമെന്ന പരിചയുമായി തൻ പ്രിയരേ
സ്വ വസതിയിലാക്കി പറന്നുയുരുന്നവർ
എല്ലുവെള്ളമാക്കി തീരുന്നരാവിൽ
നഷ്ട്ടങ്ങൾതൻ ദൂത് എത്തുന്നു
ഇണക്കിളി മറ്റൊരു കൂടുതേടി
പറന്നുയുർന്നു എന്ന്
ഈ ജന്മം പാഴ്ജന്മമെന്ന് കരുതുന്ന നാളുകൾ
അംബരചുംബികളായ കെട്ടിടങ്ങൾക്കിടയിൽ
വിയർത്തുതീരുന്ന ജീവിതസാക്ഷികൾ
സ്വപ്നങ്ങൾ ഓരോന്നായി യെരിഞ്ഞടങ്ങുന്ന നിമിഷങ്ങൾ ഏകനായി നിശ്വസിക്കും യാത്രക്കാരൻ
കുടുംബത്തിൻ മടിശീലവീർക്കാൻ
രാപ്പകൽ വണ്ടിക്കാള തൻ ഓട്ടം നടത്തുന്നവർ
പ്രതിഫലം സ്നേഹമായി കൊതിക്കുന്നവർ
എങ്കിലുമി പൊയ്‌പ്പോയ വസന്തത്തിൻ
നഷ്ടസ്വപ്നവുംപേറി തൻ നാടുപിടിക്കുമ്പോൾ
വരവേൽക്കാൻ ഒത്തിരി നീറുന്ന
വേദനതൻ ഭണ്ഡാരം മാത്രം


up
0
dowm

രചിച്ചത്:
തീയതി:28-09-2016 12:25:21 PM
Added by :raju francis
വീക്ഷണം:150
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :