മഴവില്ല് - തത്ത്വചിന്തകവിതകള്‍

മഴവില്ല് 

ഏഴു വര്‍ണ്ണങ്ങളെ നിരയായിച്ചേര്‍ത്തുവ-
ച്ചേതൊരാള്‍ തീര്‍ത്തീ മഹാവിസ്മയം!
ആശ്ചര്യം തന്നെയീ ശൂന്യമാമംബരേ
നിശ്ചലം നില്ക്കുമീ വര്‍ണ്ണജാലം!!

ചന്തമെഴുന്നൊരിച്ചാപമീയാകാശ-
പ്പന്ഥാവിലെങ്ങനെയങ്കുരിച്ചൂ?!!
സ്വര്‍ഗ്ഗീയമായൊരാ വില്ലിനെക്കാണ്കവേ
സംശയപൂർണ്ണമായന്തരംഗം;

വാനിന്‍ നടുവില്‍ വര്‍ണ്ണോത്സവമോ?! അതോ
വേല്‍മുരുകന്‍ തന്‍റെ കാവടിയോ?!
ശൈവചാപം ശിവന്‍ വച്ചുമറന്നതോ
ശ്രീവിഷ്ണുവിന്‍റെ കരായുധമോ?!!

ചിന്തിച്ചിതങ്ങനെ നില്‍ക്കവേയെന്‍ മനം
ചൊല്ലിയെന്നോടതിന്നുത്തരവും;

സര്‍വ്വേശ്വരന്‍റെ വിശിഷ്ടമാം തൂലിക
സൂക്ഷ്മമായ് സൃഷ്ടിച്ച ചിത്രമാകാമത്
ചർച്ചിക തന്നുടെ വാർനെറ്റിതന്നിലെ
ചില്ലിക്കൊടികളിലൊന്നുമാവാം!!

ദേവലോകത്തിലെപ്പൂന്തേന്‍ നുകരുന്ന
ദിവ്യമാം ചിത്രപതംഗമാവാമത്
മോഹിനിയാകുമൊരപ്സരകന്യതന്‍
മുഗ്ധമാം ചിത്രാംബരവുമാകാം!!

ദേവര്‍ക്കു നാഥനാം വാസവന്‍ തന്നുടെ
ദൈവികമായുള്ള ചാപമാകാമത്
തൃശ്ശിവപ്പേരൂർ പെരുമയാം പൂരത്തിന്‍
പൂവെടിയൊന്നു വിരിഞ്ഞതാവാം!!

എന്തുമാവട്ടെയീ വിസ്മയക്കാഴ്ച്ചയ-
തെന്നും മറയാതെ നില്‍ക്കുമെങ്കില്‍
ഉത്സവമായേനെ! വര്‍ണ്ണാഭമായുള്ളൊ-
രുത്സവമായേനെ കാണ്‍വോര്‍ക്കെല്ലാം!!!
up
0
dowm

രചിച്ചത്:
തീയതി:01-10-2016 06:31:16 PM
Added by :സാജന്‍ എം. എ
വീക്ഷണം:380
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

ജന്മദിന ആശംസകള്‍

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me