നന്ദി - തത്ത്വചിന്തകവിതകള്‍

നന്ദി 

നന്ദി പറയേണ്ടതുണ്ടെനി
ക്കിന്നെന്നെ
ഞാനാക്കിയൊരീ
മണ്ണിനോട്
എനിക്കായി ജീവിതം
തന്നൊരെന്നമ്മയോട്
എന്നെ
കൈപിടിച്ചുയറ്ത്തിയ
ഗുരുവിനോട്
ഒടുവിലെനിക്കായൊ
രുപിടി സ്വപ്നങ്ങള് തന്ന്
എന്നെ തനിച്ചാക്കിയ
നിന്നോട്
നന്ദി വീണ്ടും
കൊതിച്ചിട്ടും
കിട്ടാത്ത മരണമേ
എന്നെ ഒരു
സ്ത്രീയാക്കിയതിന്


up
0
dowm

രചിച്ചത്:
തീയതി:01-10-2016 05:33:58 PM
Added by :Honey mol
വീക്ഷണം:213
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :