ഹൃദയ നൊമ്പരം
ജീവിതമാകും എൻ നൗകയിൽ
തുഴയായി നീ വന്നപ്പോൾ
എന്നുള്ളം വിരിഞ്ഞു പൂർണ നിലാവുപോൽ
നിൻ സ്നേഹാഗ്നിയിൽ
വെന്തു നീറിയപ്പോൾ ഞാനറിഞ്ഞു
നിൻ കരുതലിൻ പൂക്കൾ
എന്നെ പുണരുന്നതായി
എൻ ജീവിതമാകും മരുഭൂമിയിൽ
പുഴയായി നീ ഒഴുകിയപ്പോൾ
ആ നീരുറവതൻ ആഴത്തിലെ
മൽസ്യകന്യകയായി ഞാൻ അഹങ്കരിച്ചു
ആ നാളുകൾ എൻ ജീവിതത്തിലെ
വസന്തകാലമായി മാറിയപ്പോൾ
ഞാനറിഞ്ഞില്ല എൻ വസന്തം
ശിശിരമായി മാറുമെന്ന്
ഇന്ന് ഞാൻ അറിയുന്നു ആ വസന്തമെൻ
വെള്ളത്തിൻ നീർകുമിളയാണെന്നു
സൂര്യനെ കാമിച്ച സൂര്യകാന്തിക്ക്
സമമാണിന്നെൻ ജീവിതം
എൻ പ്രതീക്ഷതൻ നാമ്പുകൾ
വാടി കരിയുന്നി നിമിഷത്തിൽ
ഞാനറിയുന്നു എൻ മോഹങ്ങൾ
വെറും ചീട്ടുകൊട്ടാരമാണെന്നു
യാഥാർത്യത്തിൻചിറകുകൾ ഞാൻ പേറുമ്പോൾ
കീറിമുറിഞ്ഞു രക്തം വാർന്നൊലിക്കുന്നി
ഹൃത്തിൽ ഞാൻ അറിയുന്നു വിരഹ നൊമ്പരം
എങ്കിലുമെൻ പ്രിയനേ ശപികുകയില്ലി ജന്മം
എൻ ജീവിത നൗക അവസാന വിനാഴികയും പേറി
കരഅടുക്കുന്നതുവരെ എൻ പ്രിയാ നിനക്കായി
എരിഞ്ഞു തീരുമീ ജന്മം
Not connected : |