എന്നുമെൻ  പ്രണയം  - തത്ത്വചിന്തകവിതകള്‍

എന്നുമെൻ പ്രണയം  

വളരെ ചെറിയ പ്രണയമേ എനിക്ക് നിന്നോടുളളു!!
പുലർച്ചെയ്‌ ഞാനുണർന്നാൽ, നിൻ നെറുകയിൽ
നറു മുത്തം നൽകിടേണം !!
ആ നറുമുത്തം ആണെന് പ്രണയം !!

ഞാൻ ഉണരുമ്പോൾ എൻ വിളിക്കായി നീ നടിക്കുമാ കള്ളഉറക്കം !! അതാണെൻ പ്രണയം !!!

കുളിച്ചു ഈറനുടുത്തു വരുമ്പോൾ എൻ തലമുടിയിൽ നിന്നുതുരുമാ ജലകണങ്ങൾ നിൻ മുഖത്തേക്കുതിർക്കുമ്പോൾ നിന്നിൽ നിന്നുതിരുമാ നീരസം കലരും ശകാരം അതാണെൻ പ്രണയം !!!

ഞൊറിവിട്ടുടുക്കുന്ന പൂംചേലത്തുമ്പിന്റെ അരികുകൾ ഒതുക്കി ,
അരുമയോടെ നീയെൻ ഉടലിൽ ചേർത്ത് വെയ്ക്കുമ്പോൾ എൻ മനസ്സിൽ പിടയുമാ നിർവൃതി !! അതാണെൻ പ്രണയം !!

എൻ മടിയിൽ തല ചായ്ക്കുമ്പോൾ ,
എൻ കരസ്പർശനത്താൽ നിനക്കേകുമാ സ്നേഹത്താലോടൽ....... അതാണെൻ പ്രണയം!!

തിരക്ക് പിടിച്ചൊരെൻ അടുക്കള ജോലിക്കിടയിൽ , നീ എന്നരികിൽ എത്തി എൻ ചെവിയിൽ
കിന്നാരം പറഞ്ഞതും .....
അപ്പോൾ എന്നിലുണ്ടാകുമാ നിർവൃതി !!!
അതാണെൻ പ്രണയം !!

ഒരുമിച്ചിരുന്നു ഉണ്ണുമ്പോൾ മറ്റാരും കാണാതെ,
നിൻ കയ്യിൽ നിന്നും ഒരു പിടി ചോറ് ഉണ്ണണം !!
ആ കള്ള കുറുമ്പാണെൻ പ്രണയം !!!

നൂറു നൂറു ജന്മങ്ങൾ താണ്ടിയും എനിക്ക് നിന്നെ ,
പ്രണയിക്കണം .......
എൻ നെറുകയിൽ നിൻ പ്രണയം രക്ത വർണ്ണമായി എന്നും ഉണ്ടാവണം !!!


up
1
dowm

രചിച്ചത്:സുനിത
തീയതി:05-10-2016 09:27:10 AM
Added by :SUNITHA
വീക്ഷണം:376
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :