അലയും കാറ്റിലെ മണൽത്തരി  - മലയാളകവിതകള്‍

അലയും കാറ്റിലെ മണൽത്തരി  

അലയും മരുക്കാറ്റിലുഴറും
മണല്തരിക്കിനിയേതു
മണൽമലയിലഭയം?
മണൽക്കൂനകൾ മാറിയലയും
മണല്തരിക്കിനിയേതു
മണൽമലയിലഭയം?
മരുഭൂമികൾ താണ്ടിയലയും പ്രവാസിക്കു
ഇനിയേതു മരുപ്പച്ചയഭയം?

എരിയുന്നു മെഴുകുതിരി നാളമായ്
കൗമാര സ്വപ്നങ്ങളേ നീ ബലി,
യൗവന തൃഷ്ണകളേതോ മരീചിക,
ദാമ്പത്യ സ്വപ്നങ്ങളേ വിട,
നീ ആത്മബലിയായ്, തീനാളമായ്,
ശാന്തിതീരങ്ങളിൽ പൊലിയുക

അലയും മരുക്കാറ്റിലുഴറും പ്രവാസിക്കു
ഇനിയേതു മരുപ്പച്ചയഭയം?

മാറുന്ന ചിത്രങ്ങൾ, പൊലിയുന്ന ജോലികൾ,
പെരുകും കടങ്ങളിലുഴറും പ്രവാസികൾ
കൂടുകൂട്ടിപ്പണിതീരാത്ത കൂടുകൾ
അടവുതെറ്റിപ്പടികേറുന്ന ജപ്തികൾ
ഉരുകുന്ന മെഴുകുതിരി നാളമായ് പടുതിരി
കത്തുന്നു പൊലിയുന്നു പാവം പ്രവാസികൾ

അലയും മരുക്കാറ്റിലുഴറും
മണല്തരിക്കിനിയേതു
മണൽമലയിലഭയം?
മണൽക്കൂനകൾ മാറിയലയും
മണല്തരിക്കിനിയേതു
മണൽമലയിലഭയം?
മരുഭൂമികൾ താണ്ടിയലയും പ്രവാസിക്കു
ഇനിയേതു മരുപ്പച്ചയഭയം?


up
0
dowm

രചിച്ചത്:ഹാരിസ് ചെറുകുന്ന്
തീയതി:03-10-2016 04:32:53 PM
Added by :HARIS
വീക്ഷണം:309
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :