പിശാചിൻറെ കാമം
പെണ്ണേ.. നിന്നുടലിൻറെ
അഴകളവിനെക്കാളും
എന്നെ ഉത്തേജിതനാക്കിയത്
പേടിച്ചരണ്ട മിഴിയിണകളാണ്
എൻറെ സിരാരക്തം ചൂടുപിടിച്ചത്
മാനം കാക്കാനുള്ള നിൻറെ
വെമ്പൽ കണ്ടപ്പോഴാണ്
നിൻറെ കൊലുസിൻറെ
പൊട്ടിച്ചിരിയെക്കാൾ
ഞാനുന്മത്തനായത്
തീവണ്ടിയുടെ
അട്ടഹാസത്‌തിലാണ്.
ചായംപുരട്ടാത്ത നിൻറെ
അധരപല്ലവങ്ങളെക്കാൾ
എന്നെ ഹരംകൊള്ളിച്ചത്
ഞാൻ കടിച്ചുതുപ്പിയ
ചോരപ്പാടുകളാണ്
നിന്നെ സുന്ദരിയാക്കിയ
നെറ്റിത്തടത്തിലെ
കുങ്കുമപ്പൊട്ടിനെക്കാൾ
എന്നെ ത്രസിപ്പിച്ചത്
ഞാൻ തീർത്ത മുറിവുകളാണ്.
കണ്ണുപൊത്തിക്കളിയുടെ
കുസൃതി ഞാനറിഞ്ഞത്
നീയെന്നെ ഭയന്ന്
ഒളിച്ചുനിന്നനേരമാണ്
പൂമെത്തയിലെക്കാൾ
ഞാൻ ആലസ്യംപൂണ്ടത്
റയിൽപ്പാളത്തിൽ
നിന്നോടൊത്തുള്ള
ശയനത്തിലാണ്
ഇരുട്ടിൻറെ കറുപ്പിലും
ഞാനർമാദിച്ചത് ..
കൂർത്ത കരിങ്കൽച്ചീളുകൾ
നിന്നിൽ തുളഞ്ഞപ്പോഴാണ്.
ഇളംകാറ്‌റിന്നീരടിയുടെ
ഈണത്തെക്കാളും
ഇമ്പമേറിയത് നിൻറെ
ഇടറിയ രോദനമാണ്..
മകരക്കുളിരിനെക്കാളും
തണുപ്പറിഞ്ഞത്
നിൻറെ മരവിച്ച ദേഹം
പുണർന്നപ്പോഴാണ്..
എൻറെ ഉന്മാദരതിയിലും
ആനന്ദമൂർച്ഛയറിഞ്ഞത്
നിൻറെ മാറിടങ്ങളിൽ
നഖങ്ങളാഴ്ത്തിയപ്പോഴാണ്
ചെന്നായുടെ ക്രൗര്യമോടെ
നിന്നിൽ ചുവന്നചിത്രം വരച്ചത്
അവസാനശ്വാസത്തിനായ്
നീ പിടഞ്ഞപ്പോഴാണ്
നിന്നിലെ പെണ്ണെനിക്ക-
നുഭൂതിയായത്
നിൻറെ തനുവിലെ ചേതന
വിട്ടൊഴിഞ്ഞപ്പോഴാണ്..
നീതിപീഠം തുറന്ന വീഥിയിലൂടിനിയും
വരുമെൻറെ ഒറ്റക്കൈയുമായ്ഞാൻ
അന്നുമെൻ ചെയ്തിക്കു മറപിടിക്കാൻ
കാലമിനിയും കണ്ണടച്ചിടട്ടെ..
Not connected : |