അതിരുകള്‍ - തത്ത്വചിന്തകവിതകള്‍

അതിരുകള്‍ 

വിശാല വിഹായസ്സില്‍ ഒഴുകിയിറങ്ങുന്ന മേഘ ചീളുകളെ ..
അസാധ്യമെന്നാലും തെല്ലൊന്നു ആശിച്ചു പൊയ് ഞാന്‍ ....
ആ കാല്പനികതിയിലേക്കൊന്നു തെന്നി മാറാന്‍.........
എന്നെ നീയാക്കി മാറ്റുവാന്‍ അങ്ങ് ഒഴുകി നടക്കുവാന്‍..

എത്ര സുന്ദരം നിന്റെ ലോകം....
എത്ര തെളിച്ചം നിന്റെ വഴിത്താരകള്‍ ...

നല്ലാട്ടിടയന്റെ ചെമ്മരിയടിന്‍ കൂട്ടം പോലെ ....
മനോഹരം നിന്‍ സഞ്ചാരം..
അതിരുകള്കതീതമായ നിന്‍ സാമ്രാജ്യം ....
സങ്കല്പത്തിനതീതമായ നിന്‍ വഴിയോരം

തിരക്കിട്ട നിന്‍ സഞ്ചാരത്തിനിടെ ...
തെല്ലൊന്നു താഴോട്ട് നോക്കുക നീ..
നിനക്ക് കാണാം ..മനസിലാക്കാം..
ഈ ലോകത്തിന്റെ അബദ്ധ സന്ജാരങ്ങളെ

അതിരിടാന്‍ ഭൂയില്‍ അവകാശ തര്‍ക്കങ്ങള്‍
അതിരിട്ട ഭൂമിയില്‍ അവകാശ മുഷ്കുകള്‍....
അതിനിടെ വിഡ്ഢി വേഷം കെട്ടും ചില മനുഷ്യ ജന്മങ്ങള്‍ ...
പിന്നെ ആരവങ്ങള്‍കിടയില്‍ ഒടുങ്ങുന്ന നിലവിളികള്‍

അതിരിടാന്‍ ഭൂമിയില്‍ സ്ഥലമേതും ഇല്ലത്രെ...
എങ്കില്‍ സുക്ഷിക്കുക നീ !!!
നിന്‍ ആകാശം പോലും അതിരിടും ഈ ജന്മങ്ങള്‍ ..


up
0
dowm

രചിച്ചത്:മേഘം
തീയതി:18-12-2011 03:50:02 PM
Added by :മേഘം
വീക്ഷണം:196
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :