നീറുന്ന പ്രണയം - പ്രണയകവിതകള്‍

നീറുന്ന പ്രണയം 

ഒരു നോവുപോലെന്റെ കനവിലിടറുന്നു
കഥയിൽ നിറയുന്നു
നിനോടെനിക്കുള്ള പ്രണയം
നീറുന്ന വരികളിൽ നിമിഷങ്ങളിൽ
കഥനമായി നിറയുന്നു ഇന്നും നീ പ്രിയതെ

ആകാശ നീലിമ തളിരിടും മിഴിയിൽ ഞാൻ
ഒരുനാളും മിഴിയാൽ തഴുകിയില്ല
തന്നില്ല ഞാൻ നിന്റെ ചുണ്ടിൽ വിരിയുന്ന സുസ്മിതങ്ങൾക്ക് മറുപടിയും പരിചയം നീട്ടില്ല നിൻ പരിഭവം കണ്ടില്ല ഒരുവാക്കും ഞാൻ നീട്ടിയില്ല
കാതരെ അറിയു നീ എൻ കവിതയിൽ വിരിയും ചാരുവും
ചിരത്കാല ഓർമ്മയിൽ നിറയുന്ന മഴവില്ലും
എന്റെ മനസ്സും നീ മനസ്സിൽ നിറയുന്ന മകരന്ദം അത് പകരുന്ന
നിമിഷങ്ങൾ മുകർന്നു ഞാൻ ഇവിടെ
നിയതിയും നീ എന്റെ ഹേമന്തവും
എന്നിൽ നിറയുന്ന സൗരഭവും നീയേ

പാദസ്വരങ്ങൾ പകരുന്ന ശിജ്ഞിതം
പാതയിൽ തൊട്ടുതഴുക്കുന്ന കഞ്ചുകം
ഒരു മൗനമോടെ പൊഴിക്കുന്ന പുഞ്ചിരി തിങ്കളും അത് നീട്ടും അനുരാഗ ഹർഷവും
ഓർമയിൽ ഇടറിനില്ക്കുന്നു
ഇടനെഞ്ചിൽ നീറിനിൽക്കുന്നു
എങ്ങനെ മറക്കും ഞാൻ
എങ്ങനെ ഓർമ്മയിൽ ഒതുക്കും
അറിയുന്നുവോ നീ....

മിഥുനത്തിൽ എൻ മിഴിനീരിനു കൂട്ടായ്
മിഴിവാർന്ന മഴയായ് നീ മനസ്സിൽ പൊഴിഞ്ഞു
പതിയെ നീ എന്നില്ലേ ഗ്രിഷ്മവും ശിശിരവും സന്താപ സന്തോഷവും
പിന്നെ വരിയിലെ സരിതമാം ഭാവനയുമായി
ഭവതി നീ അറിയുന്നുവോ

നീ വരും വഴിയിലെ പുൽനാമ്പും
നിൻ ഈറൻ മുടിയഴകിൽ വിരൽ തഴുകും കാറ്റും
തമസ്സിൽ നിൻ പുഞ്ചിരിപോലെ തിളങ്ങുന്ന തിങ്കളും
മഴയിൽ ചിരത്കാല ഓര്മതൻ ഓലങ്ങളാക്കുന്ന പുഴയും
പുൽക്കുന്ന ശിശിര തുഷാരവും അറിയുന്നു
അറിയുന്നു അഴലും എന്നിട്ടും നീ അറിയാത്തതെന്തേ..

പകലൊളിയകലുന്നു കനവിലാകെ ഇരവുപടരുന്നു
കരിമേഘ പാളികൾകുളിൽ ഞാൻ കതിരു തിരയുന്നു
മുറിവേറ്റ മനസ്സിന്റെ കണ്ണുനീർ തുള്ളികൾ കവിതയെഴുത്തുന്നു
കഥകൾ കാറ്റിൽ പടരുന്നു
എങ്കിലും നീ അറിഞ്ഞില്ല അതെന്തേ
അറിയാതെ ഭാവിക്കയാണോ


up
1
dowm

രചിച്ചത്:അരുൺ അന്നൂർ
തീയതി:08-10-2016 05:26:35 PM
Added by :Arun Annur
വീക്ഷണം:1099
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me