വില്ക്കാനുണ്ട് മോഹങ്ങള്‍..
ഒരുപിടി സ്വപ്നങ്ങള്‍ വില്‍ക്കാനുണ്ട്..
വിരസമാം മോഹങ്ങള്‍,
നീറിടും കനല്‍ക്കിനാവുകള്‍,
കണ്ണുനീ൪ത്തുള്ളികള്‍.
ഒരുനാള്‍ പെറ്റുപൊരുകുമെന്നാശിച്ച
വ൪ണ്ണശഭളമാം മയില്‍ പീലിത്തുണ്ടുകള്‍
ഏഴാംകടലും കടന്നു പോകാ൯ തീ൪ത്ത
മഴയില്‍ കുതി൪ന്ന കടലാസുതോണികള്‍
നട്ടുനനച്ചു ഞാ൯ പാലിച്ചുപോന്നയീ
വേനലില്‍ വാടിയ പനിനീ൪ദളങ്ങള്‍
വില വേണം... അട൪ത്തിെടുക്കുമ്പോള്‍
ചിതറിയ ചുടുചോരയുടെ വില
പെയ്തൊഴിഞ്ഞ കണ്ണീരി൯ വില
വിലമതിക്കാത്തജീവ൯്റെ വില..
മലയാളം കവിതകള്‍ / Malayalam Kavithakal (Poems)
|
മലയാള കവിത | Malayalam Kavitha ജന്മദിന ആശംസകള്‍
പുതുതായി ചേര്‍ന്നതു
ഈ മാസ വിജയിതാവ്
Random കവിതകള്‍
For Advertising, Contact
കവിതകള്‍
ഇതും നോക്കുക
അധികം എഴുതിയവര്‍ (Top Contributors)
ഈ മാസം അധികം എഴുതിയവര്‍
Join Vaakyam on 
|