മാലാഖമാർ  - മലയാളകവിതകള്‍

മാലാഖമാർ  

ദൈവത്തിൻ കൈയൊപ്പിൽ തീർത്ത വാനമ്പാടികൾ
ഉലകം ചുറ്റും സൗന്ദര്യ ധാമമി മാലാഖമാർ
മാലോകർക്കെല്ലാം കാവലായി വിഹരിക്കും ദൂതന്മാർ
ദൈവത്തിൻ ദൂതുമായി മക്കൾതൻ
മനസ്സ് തണുപ്പിക്കും ശീതക്കാറ്റിവർ
സൂര്യതാപത്താൽ ചിറകറ്റു വീഴാതെ
ഭൂമിതൻ കൈക്കുള്ളിൽ കാക്കുന്നവർ
കുഞ്ഞുങ്ങൾതൻ ചിത്തവുമായി
കാപട്യം തുളുമ്പുന്ന ലോകത്തെ രക്ഷിക്കാനെത്തിയവർ
പ്രകൃതിതൻ ഭണ്ഡാര കെട്ടിൽ നിന്നുതിരുന്ന
തൂമഞ്ഞു പോലിവർ
ലോകത്തിൻ മായകൾ കണ്ടു സ്വയം
വെന്തു നീറുന്ന മനസ്സിനുടമകളിവർ
ഭൂമിയെ സ്വർഗ്ഗതുല്യമായി തീർക്കാൻ
ജന്മ ഗൃഹം വെടിഞ്ഞു ഭൂമിയെ തേടിയെത്തിയവർ
പ്രതീക്ഷതൻ ചിറകുകൾ ഓരോന്നായി അടർന്നുവീണു ഭൂമിതൻ കയത്തിൽ
വീണു സ്വയം എരിഞ്ഞടങ്ങിയവർ


up
0
dowm

രചിച്ചത്:bindhu
തീയതി:14-10-2016 11:50:39 AM
Added by :raju francis
വീക്ഷണം:193
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :