എൻറെ ഭൂമി  - തത്ത്വചിന്തകവിതകള്‍

എൻറെ ഭൂമി  

എത്ര മനോഹരമാണിന്ന് എൻറെ ഭൂമി
കാടുകൾ മേടുകൾ മലകുന്നുകൾ അനുഗ്രഹീതമാണിന്ന് എൻറെ ഭൂമി
നീലാകാശത്തെ ചുംബിക്കാൻ കൊതിക്കുന്ന
മലകളാൽ സമൃദ്ധ മാണിന്നു എൻറെ ഭൂമി
എങ്ങും കിളികൾ കളകളം പാടി
പറന്നുല്ലസിക്കുന്നകേളീഗൃഹമാണിന്നു
എൻറെ ഭൂമി
സൂര്യനെ പ്രണയിച്ച പൂക്കളാൽ
സമൃദ്ധ മാണിന്നു എൻറെ ഭൂമി
പ്രകൃതി ഭംഗിതൻ പൂക്കൂടയാണിന്നു എൻറെ ഭൂമി
പുഴകൾ തൻ നീരുറവ മക്കൾക്ക് നൽകി
സംതൃപ്തി തേടുമിന്നെൻ ഭൂമി
നീലസാഗരത്തിൻചേല ചുറ്റി
സുന്ദരിയാണിന്റെ ഭൂമി
പൂക്കൾ തൻ സുഗന്ധം പരത്തിയടിക്കും
കാറ്റിനാൽ സമൃദ്ധമാണിന്റെ ഭൂമി
പാവന മന്ത്രത്താൽ സംഗീത സാന്ദ്രമിന്റെ ഭൂമി


up
0
dowm

രചിച്ചത്:bindhu
തീയതി:14-10-2016 12:35:15 PM
Added by :raju francis
വീക്ഷണം:492
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :