മനുഷ്യനോട് - തത്ത്വചിന്തകവിതകള്‍

മനുഷ്യനോട് 

മനുഷ്യനോട്
---------------------

വിഷയം വിശേഷമായെന്നാൽ
വിദൂഷകനും വിരാജിച്ചിടാം
വിഷയാസക്തിയാൽ വിദ്വാനും
വിവേകം വിചിത്രമായ് വരും
വിഷാദം വിരുന്നിനെത്തിയാൽ
വിനോദം വിസ്മരിച്ചിടും
വിധിയെന്ന വിളിപ്പേരിൽ
വിശ്വാസത്തെ വാഴ്തിടും
വെറുപ്പിൻറെ വീർപ്പുമുട്ടലിൽ
വാക്കിനാൽ വിഷം തുപ്പിടും.
വിശ്വവിജയം വിരൽത്തുമ്പിലെന്ന്
വ്യാമോഹിക്കുന്നു നാം വൃഥാ
വീഴ്ചയിൽ നിന്നു വാഴ്ച നേടി
വിനയമോടെ വളരുകിൽ
വിശപ്പെന്ന വികാരത്തെ
വെല്ലുവിളിയായ് വെച്ചിടാം
വരുംവരായ്കകൾ വിചാരിച്ചാൽ
വിലസില്ലൊരവിവേകിയും


up
0
dowm

രചിച്ചത്:സിന്‌ധു
തീയതി:14-10-2016 05:34:08 PM
Added by :Sindooram
വീക്ഷണം:163
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)