കാലം പ്രയാണം തുടരുന്നു - മലയാളകവിതകള്‍

കാലം പ്രയാണം തുടരുന്നു 

കാലം പ്രയാണം തുടരുന്നു
-------------------------------------------

കാലം അതിന്‍റെ
പ്രയാണത്തിലാണ്....

ഇനിയൊരു
തിരിച്ചുപോക്കിനു
വീഥി ഇല്ലെന്നിരിക്കെ
ഓര്‍മ്മകളുടെ
പിന്‍വിളികള്‍
അതിജീവിക്കണം...

ചിത്തഭ്രമത്താല്‍
ചിതലരിച്ച
ചിന്തയുടെ
ചില ഏടുകള്‍
ചിതയിലേക്കെറിഞ്ഞ്
ചിരിക്കണം

കാലഹരണപ്പെട്ട
സ്വപ്നങ്ങളുടെ
വിഴുപ്പിന്‍റെ ഭാണ്ഡം
പേറിയ മനസ്സിനെ
ശുദ്ധിയാക്കണം...

മാറാപ്പിലടുക്കിയ
നഷ്ടങ്ങള്‍ക്കുള്ള
വെറുപ്പിന്‍റെ ഗന്ധം
കഴുകിക്കളയണം

അവിശ്വാസത്തിൽ
അഗ്നിശുദ്ധി
വരുത്തി
വിശ്വാസത്തിലേക്ക്
എത്തണം......

കൈമുതലായൊന്നും
ഇല്ലെന്ന സത്യം
തിരിച്ചറിഞ്ഞതിന്‍
സ്വത്വം അറിയാന്‍
ശ്രമിക്കണം..

കാലത്തിന്‍ കൈവിലങ്ങിൽ
അകപ്പെടാതിന്നും
കാലം മാത്രം
പ്രയാണം തുടരുന്നു


up
0
dowm

രചിച്ചത്:
തീയതി:14-10-2016 05:47:37 PM
Added by :Sindooram
വീക്ഷണം:148
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code



നിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me