നഷ്ടപ്രണയം - പ്രണയകവിതകള്‍

നഷ്ടപ്രണയം 

ഏകാന്തമാമീ നിശയിൽ
ഞാനിന്നും അലയുകയാണ്
പി൯നിലാവി൯ പൂക്കളെത്തേടി..
മരുവിലെ൯ മനസ്സിൽ
നീ നട്ട നിശാഗന്ധികള്‍ക്കായി..
നി൯ കണ്ണീരാല് പാലിച്ച
പനിനീ൪ദളങ്ങള്‍ക്കായ്..

വിണ്ണില് വിരാജിച്ച
നിശാശലഭങ്ങളോ൪മയായ്
മണ്ണില് നീ തീ൪ത്ത
പൂവല്ലിയും വാടിപ്പോയ്
അകലെ നാം കണ്ട
കനവി൯ മരുപ്പച്ച
അരികിലെത്തും മുമ്പേ
മണ്ണോടലിഞ്ഞുപോയ്

പുതിയൊരു വനിതീ൪ക്കാ൯
ഇനിയൊരു മഴയില്ല
വീഴ്ത്താ൯ കണ്ണുനീരില്ല
നട്ടുനനക്കാ൯ പ്രതീക്ഷകളില്ല
മനസ്സില് പ്രണയവുമില്ല
ഒരു മരുമാത്രം
മണൽക്കാറ്റുമാത്രം
തിരകളില്ലാത്ത തീരം മാത്രം

ഉണ്ടൊരുകുഴി
പിന്നെയൊരുനാളീ മണ്ണിനെ
പ്രണയിച്ചുറങ്ങുവാ൯..
കനലായെരിഞ്ഞിടും കനവുകള്‍
കണ്ടുതീരാത്ത സ്വപ്നങ്ങള്‍
നിന്നോ൪മകളെല്ലാം
മണ്ണിട്ടുമൂടുവാ൯...


up
0
dowm

രചിച്ചത്:ശരത്
തീയതി:20-10-2016 05:23:42 PM
Added by :Sarath Mohan M
വീക്ഷണം:521
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :