പെണ്ണായി പിറന്നാൽ  - തത്ത്വചിന്തകവിതകള്‍

പെണ്ണായി പിറന്നാൽ  

അമ്മതൻ മടിത്തട്ടിൽ പിറന്നോരെൻ ജനനം
പെണ്ണായി പിറന്നാൽ എന്തൊക്കെ സഹിക്കണം !!
പിറന്നൊരീ മണ്ണിൽ ഓരോ കാൽവയ്‌പ്പും ഭയാനകം !!
ഉറ്റവരും ഉടയവരും ഉണ്ടെന്നാലും പെണ്ണിന്റെ മാനത്തിനു ,
പുസ്തകത്താളിന് വിലപോലും ഇല്ലാ..........
പിന്നെ അനാഥയാം തെരുവോരങ്ങളിൽ കഴിയുമാ
പെണ്ണിന്റെ അവസ്ഥ ചിന്താധീനം !!
പിറന്നു വീഴും പിഞ്ചു പൈതങ്ങളും വാർധക്യ വിവശയാം മാതൃത്വവും ,
ഭയത്തിൻ കാണാക്കയങ്ങളിൽ ആണ്ടിടുന്നു!!
ചുറ്റും കാമവെറി പൂണ്ട കിരാതൻ മാർ തൻ കൂർത്ത ദംഷ്ട്രകൾ കാട്ടി അടുത്തിടുന്നു !!
ഒടുവിൽ പാരിൽ സർവ്വസ്വായാം ഭൂമിദേവി തൻ മടിയിൽ തലചായ്ക്കാൻ ,
ഇത്തിരി മനഃശാസ്ഥ്യം കൊടുക്കുന്നില്ല മനുഷാരം കിരാതന്മാർ !!


up
1
dowm

രചിച്ചത്:സുനിത
തീയതി:21-10-2016 04:56:28 PM
Added by :SUNITHA
വീക്ഷണം:316
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :