ബാലൃത്തിലേക്ക്...
നീണ്ടൊന്നുറങ്ങണം
നിറമെഴും സ്വപ്നങ്ങള് കാണണം
നീളുന്ന ജീവിതപ്പാതയിലിന്നിനി
നാളേക്കൊരു കുഞ്ഞുകൂടുതീ൪ത്തീടണം
ഇനിയും മോഹിക്കണം
കുന്നിക്കുരുകള് പെറുക്കണം
കാറ്റിലലയുന്ന
അപ്പൂപ്പ൯താടികള് തേടണം
കൂട്ടരെക്കൂട്ടണം
കൂവി വിളിക്കണം
അകലെ പാടുമീപ്പക്ഷിയോടു
മറുപാട്ടുമൂളണം
ഇളംകാറ്റിലുലയുന്ന
നെല്ലിമരമൊന്നുലുത്തണം
ഇരുളില് തിളങ്ങും
മിന്നാമിന്നിയാകണം
പൂക്കും വസന്തത്തി൯
പൂക്കളെത്തേടണം
പെരുമഴക്കാലത്തൊരു
കുടയില് ചേക്കേറണം
കുഞ്ഞായിരുന്ന മനസ്സി൯്റെ
കുഞ്ഞുമോഹങ്ങളെ തട്ടിയുണ൪ത്തണം
നഷ്ടമായൊരു ബാലൃത്തി൯
നറുപുഷ്പത്തില് നിന്നും മധുനുക൪ന്നീടണം...
Not connected : |