ഒരു യാത്ര പോകണം - തത്ത്വചിന്തകവിതകള്‍

ഒരു യാത്ര പോകണം 


ഒരു യാത്ര പോകണം, നീണ്ട യാത്ര
എ൯ നിഴലിനെപ്പോലും കൂട്ടിടാതെ
ഒറ്റയായ് വന്നു പിറന്നു ഭൂവിൽ
ഇനിയൊറ്റക്കു തന്നെ തുടരാം യാത്ര

പുലരിത൯ പൂവെയിൽ വീശും മുമ്പേ
പുതിയൊരു ലക്ഷൃത്തിലേക്കു നീങ്ങാം
വഴയിലെക്കാഴ്ചകള്‍ കണ്ടുമെല്ലേ
ധൃതിയിലായ്ത്തന്നെ നടന്നു നീങ്ങാം

വഴിയിൽക്കരയുന്ന പക്ഷിയോട്
തറുതലപ്പാട്ടൊന്നു മൂളിടേണം
കളകളം പാടുന്ന പുഴയിലോടും
ഒരു പരൽ മീനിനെ കണ്ണിറുക്കാം

മലകളും പുഴകളും താണ്ടി നീങ്ങാം
മല൪മണം വീശുന്ന കാറ്റുപോലെ
മരുവിലുമൊരു കുളി൪ക്കാറ്റുതേടി
തളരാതെയക്കരപ്പച്ച തേടാം

അലതല്ലുമാഴിയും താണ്ടിയിന്ന്
അകലങ്ങളിലേക്കകന്നു നീങ്ങാം
അറിയില്ലയിനിയുമിന്നെത്ര ദൂരം
അകലേക്കു നീളുമീപ്പാതതന്നിൽ

ചിരിതൂകും സൂരൃനും പോയ് മറഞ്ഞു
ഭൂമി ശിരസ്സിൽ ചാ൪ത്തിടും പൊട്ടുപോലെ
ഇടവഴി പലവഴിയായ്പ്പിരിഞ്ഞു
ഇരുളിലെ൯പാത കറുത്തിരുണ്ടു

വഴികാട്ടാ൯ വിണ്ണിലെത്താരകങ്ങള്‍
ഇമചിമ്മാതെന്നെയോ നോക്കിനിന്നു
പൊന്നരിവാളേന്തി വിണ്ണിലാരോ
കാവലായ് എ൯യാത്ര പിന്തുട൪ന്നു

തളരാതെ തളരുന്ന മേനിയിന്ന്
ഒരു മഴക്കാറിനെയുറ്റു നോക്കി
മഴയും വെയിലും മഞ്ഞുമെല്ലാം
ഇന്നീ വഴിയിലെത്തോഴരായ്

ഇനിയും തുടരന്നുയെ൯്റെ യാത്ര
ഇടറാത്ത കാലുകള് കൂട്ടിനായ്
അകലെയാകാശങ്ങളും താണ്ടിടേണം
അരികിലല്ലെന്നാത്മവിദ്യാലയം


up
0
dowm

രചിച്ചത്:ശരത്
തീയതി:22-10-2016 06:47:50 PM
Added by :Sarath Mohan M
വീക്ഷണം:304
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :