ആരാണ് ഞാൻ....? - തത്ത്വചിന്തകവിതകള്‍

ആരാണ് ഞാൻ....? 

ആരാണ് ഞാൻ..........?
സ്വയം ഞാൻ എന്നോടു ചോദിച്ചു.
സ്വന്തമായൊരു തുണിപോലുമില്ലാതെ
ഭൂമിയിൽ പിറന്നു വീണവൻ ഞാൻ
കോടാനുകോടി സൗരയൂഥങ്ങളിൽ,
ഏറ്റവും ചെറുതാമൊന്നിലെ
ഗ്രഹങ്ങളിൽ, ഏറ്റവും ചെറുതിലൊന്നാം
ഭൂമിയിലെ, കോടിക്കണക്കിന്
മനുഷ്യരിൽ ഒരാൾ മാത്രം ഞാൻ.
അപ്പോൾ ഞാൻ എന്തുമാത്രം ചെറുതാണ്...!!!
അതെ....!!!നാം വളരെ ചെറുതാണ്.
ചെറുതാണെങ്കിലും, നാം വിചാരിച്ചാൽ
ഈ ഭൂമിയിൽ പലതും സാധിക്കും
എങ്കിലും ഇടയ്ക്കെങ്കിലും നാം
ആരാണെന്ന് സ്വയം ചോദിക്കുക.
ആ പരമസത്യമുരുവിട്ടു കൊണ്ട്,
മനസ്സിനെ ശാന്തമാക്കുക.

"അഹം ബ്രഹ്മാസ്മി'' യാണു തത്ത്വമെങ്കിലും,
അഹംഭാവമൊട്ടും പാടില്ല കൂട്ടരേ.


up
0
dowm

രചിച്ചത്:ശ്രീജിത്ത് എസ് എച്ച്
തീയതി:23-10-2016 04:47:48 PM
Added by :sreeu sh
വീക്ഷണം:261
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :