ചെമ്പകപ്പൂക്കൾ - പ്രണയകവിതകള്‍

ചെമ്പകപ്പൂക്കൾ 

പലവട്ടം മാറി മാഞ്ഞു മഞ്ഞും മഴയും വേനലും
ഞാനിന്നും തുടരുന്നുയീ കാത്തിരിപ്പ്....... ആർക്കെന്നറിയാതെ
കാലമെനിക്കായി കാത്തു വച്ച കോമാളി വേഷത്തിൽ
മാഞ്ഞു പോകാൻ മറന്ന ഓർമ്മകളും പേറി ഞാൻ
അന്നു ഞാൻ പാകിയ സ്നേഹത്തിൻ മൊട്ടുകൾ
ആ മഴ മാറിയ മണ്ണിൽ മുള പൊട്ടിയപ്പോൾ
എന്നുള്ളിലെ മോഹത്തിൻ തെളിനീരിനാൽ
അന്നവിടം ഒരു വസന്തമായ് പൂത്തുലഞ്ഞു
ആ മാഞ്ഞു പോയ സന്ധ്യയിൽ മറഞ്ഞ മിഴികൾ
എന്റെ ഇടനെഞ്ചിലെവിടെയോ കോറിയിട്ട കനലായ് ഇന്നും വെന്തുരുകുന്നു
ഇന്നെൻ മിഴിയിൽ നിന്നു തിരും രണ്ടു തുള്ളി
കണ്ണീർ കണമായ് മാറുന്നു....... ഈ വിഫലമീ കാത്തിരിപ്പ്
അന്നു ഞാൻ കാത്തു നിന്ന വഴിയിലെ ചെമ്പകപ്പൂക്കൾ
ഇന്നെന്നെ നോക്കി കണ്ണീർ വാർക്കുമ്പോൾ
ഇന്നുമീ പാതയോരത്ത് കാത്തിരിക്കുന്നു ഞാൻ
കാതോർത്തിരിക്കുന്നു........ ആ കാലടിയൊച്ചയും കാത്തു


up
0
dowm

രചിച്ചത്:Nibin Kunnoth
തീയതി:25-10-2016 07:13:44 PM
Added by :Nibin kunnoth
വീക്ഷണം:497
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :