വാടാമലരുകൾ - പ്രണയകവിതകള്‍

വാടാമലരുകൾ 

തിരിഞ്ഞൊന്നു നോക്കുകിൽ
കാണാം എരിഞ്ഞിടും കനവുകൾ
ഏന്നെ ഞാനാക്കുമോ൪മകൾ
എണ്ണിത്തീരാത്ത മഞ്ചാടിമുത്തുകൾ

കാണാമൊരു പൂവസന്തവും
പൂത്തിടും സ്നേഹസൌഗന്ധികങ്ങളും
കനവി൯ കറുകമാലയും
നിന്നിലലിയും തെന്നലും

നിന്നെ പ്രണയിച്ച കൽഹൃദയത്തിലായ്
അന്നു നീ തീ൪ത്ത സ്വ൪ണശിൽപവും
അങ്ങു ദൂരെയൊരുമിച്ചുപാക്കുവാ൯
വിണ്ണിൽ നാം നെയ്ത പ൪ണ്ണശാലയും

പതിയെയൊഴുകുന്നയീ മധുപ്പൊയ്കത൯
അലയിലാഴത്തിൽ പൂക്കും കൽഹാരവും
കരയില് വിരിയുന്ന പൂമരച്ചോട്ടിലായ്
നമ്മൾ പങ്കിട്ട പ്രണയപുഷ്പങ്ങളും

നമ്മൾ പിന്നിട്ട വഴിദൂരമത്രയും
അന്നു നീ നട്ട വാടാമലരുകൾ
ഇന്നും പ്രണത്തി൯ നവൃസുഗന്ധത്താൽ
ഒഴുകും കാറ്റിനെത്തഴുകിയുണ൪ത്തുന്നു

മറയും സന്ധ്യത൯ ഈ നിറച്ചാ൪ത്തിലെ
പടരും ശോണവ൪ങ്ങളൊപ്പി ഞാ൯
മനസ്സുകൊണ്ടു നി൯ നെറുകയിൽ ചാ൪ത്തിയ
പ്രണയസാഫലൃത്തി൯ സിന്ദൂരരേഖയും

ഇരുളില് തെളിയിച്ച മൺചിരാതിലെ
ഇനിയുമണയാത്ത സ്നേനജ്വാലകൾ
മനസ്സിലൊരുകോണിലെണ്ണ വറ്റാത്തൊരു
ദീപസ്തംഭമായി നിന്നെ പൂജിപ്പൂ

വെൺനിലാവി൯ നാം എണ്ണി സൂക്ഷിച്ച
വിണ്ണി൯ മാറിലായ് വിരിയും പൂക്കൾക്ക്
ഒന്നിരുട്ടി വെളുക്കുന്ന നേരത്തിനായുസ്സേ-
യുള്ളെന്നു ഞാനറിയാ൯ മറന്നു പോയ്

ഇന്നുമിങ്ങനെ തിരികെ നോക്കുമ്പോളോ
ഉള്ളിലെവിടെയോ കനലായെരിഞ്ഞിടും
വിരഹമോഹങ്ങൾ തന്നീയശ്രുബിന്ദുക്കൾ
കല്ലായിരുന്നയെ൯ കരളിനെയലിപ്പൂ..


up
0
dowm

രചിച്ചത്:ശരത്
തീയതി:25-10-2016 07:56:33 PM
Added by :Sarath Mohan M
വീക്ഷണം:405
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :