മൗനം
മൗ നത്തിൻ ചില്ല മേലൊരു കൊച്ചു കൂട്ടി ലെൻ
വാക്കുകൾ കാണാ തൊളിച്ചിരുന്നു
നെഞ്ചകം നീറു മീ കാഴ്ചകളൊക്കെയും
നിശബ്ദയായ് ഏകയായ് കണ്ടിരുന്നു
വാക്കുകൾ മുറിഞ്ഞെൻ ഹൃത്തിലു ടക്കിയോ
കാണുമി ദാരുണ ദൃശ്യങ്ങളിൽ
എങ്ങോ പോയ് മറഞ്ഞു ശാന്തിതൻ വെൺ
പി റാക്കളും
നിറയുന്നു കൂരിരുട്ടെങ്ങുമെങ്ങും
സ്നേഹമസ്യണമാം വാക്കുകളൊക്കെയും
ക്രൂരമാം മൗനത്തിലൊളിച്ചു വെച്ചു
ഒരു വിങ്ങൽ പോലു മുയർന്നില്ല യീ നെഞ്ചിൽ
വാക്കുകൾക്കേറെ പരതി ഞാനും
എങ്ങോ കളഞ്ഞനൽ മാനസം തന്നി ലോ
എത്രയോ വാക് ധോരണി പ്രവഹിച്ചിരുന്നു
ഇന്നീ മരവിച്ച നിശബ്ദ്തത തൻ കൂട്ടിൽ
മൗനത്തിൻ കരിമ്പടം പുതച്ചുറങ്ങട്ടെ ഞാൻ
മൗനൽ
മലയാളം കവിതകള്‍ / Malayalam Kavithakal (Poems)
|
മലയാള കവിത | Malayalam Kavitha പുതുതായി ചേര്‍ന്നതു
ഈ മാസ വിജയിതാവ്
Random കവിതകള്‍
For Advertising, Contact
കവിതകള്‍
ഇതും നോക്കുക
അധികം എഴുതിയവര്‍ (Top Contributors)
ഈ മാസം അധികം എഴുതിയവര്‍
Join Vaakyam on 
|