അകലങ്ങളിൽ
അകലത്തിലായിരുന്നു നാം ഏറെ നാളും
അരികിലുണ്ടായിരുന്ന നാളുകൾ ഏറെയും
ഒരകലം കാക്കുവാൻ ഏറെ വെമ്പി
കഴിയുമോ എന്നെങ്കിലും
ഈ അകലത്തിൻ കണ്ണികൾ
എന്നേക്കും അരികിലാക്കാൻ ഒന്നാക്കുവാൻ
കൂട്ടിലടച്ച കുരുവികൾ നമ്മൾ
ചിറകടിച്ചുയരാൻ വെമ്പുന്ന കുരുവികൾ
പറന്ന് പറന്നോരോരോ ചില്ലകൾ താണ്ടുവാൻ
ആ ചില്ലയിൽ കൂടൊരുക്കാൻ
കിളി പന്തലൊരുക്കാൻ
ആ കൂട്ടിലിരുന്നോരോരോ സ്വപ്‌നങ്ങൾ
കൊണ്ടൊരു കളിക്കൂടു മേയുവാൻ
അവ്യക്ത ചിത്രങ്ങൾക്ക് നിറമേകുവാൻ
വരികയില്ലേ നീയ്യാ ചിത്രങ്ങൾക്ക്
ജീവനേകാൻ താളമാകാൻ
ഒന്നാകുന്നതിൻ അനുഭൂതിയിൽ
ആ നിർവൃതി തൻ സാഗരത്തിൽ
അലിയുന്ന അകലത്തിൻ കണ്ണികൾ
വിരസമാമെൻ സ്വപ്നങ്ങളിൽ
ഒരു മരുപ്പച്ചയായ്
വേനലിൻ മഴയായ്
നീ എന്നുമുണ്ടായിരുന്നു
എന്തേ സഖീ നീ വന്നില്ല
എന്തേ നീയെൻ സ്വപ്നങ്ങളിൽ മാത്രം
ഇനിയുമീ സ്വപ്നങ്ങ ൾക്ക് ജീവനേകാൻ
വരികയില്ലേ നീയെൻ മോഹിനി
കാത്തിരിക്കുന്നു ഞാൻ അകലങ്ങളിൽ
Not connected : |