ആൺ  - ഇതരഎഴുത്തുകള്‍

ആൺ  

അമ്മയെകൊല്ലുന്നവൻ
അച്ഛനെ കൊല്ലുന്നവൻ
ഭാര്യയെ കൊല്ലുന്നവൻ
പീഡനത്തിന് മാത്രമോ
നിന്റെദാനം കിട്ടിയ-
ജന്മം,ആണെന്നപേരിൽ
എന്നുംകളങ്കമേറ്റു
ഉരുകി വീഴുന്നതെന്തിന്?

കുടുംബ നായകനെന്ന-
പേരെന്നോനശിപ്പിച്ചു.
മയക്കുമരുന്നിന്റെ-
ശിഷ്യത്വം സ്വീകരിച്ചു
നശിക്കുന്ന മൃഗത്തെ-
യുള്ളിൽ ഓമനിക്കുന്ന
നീ യിനിയും പഠിക്കാതെ
കൂലംകുത്തിനടക്കുന്നു.









up
0
dowm

രചിച്ചത്:മോഹൻ
തീയതി:04-11-2016 06:55:56 PM
Added by :Mohanpillai
വീക്ഷണം:150
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :