നിറമുള്ള രാവുകൾ  - തത്ത്വചിന്തകവിതകള്‍

നിറമുള്ള രാവുകൾ  

നിലാവിന്റെ നിറമുള്ള രാവുകളിൽ
നിശാഗന്ധിപൂക്കുന്ന യാമങ്ങളിൽ
നിറമുള്ള നിന്നോർമ്മതൻ കളിമുറ്റത്തു
നനവാർന്ന മിഴിയുമായ് നിൽക്കുന്നു ഞാൻ
കലിതുള്ളിപ്പെയ്യുന്നൊരീവർഷപാതത്തിൽ
കരളിൽ കദനത്തിൻ കനലെരിയേ
അഴകുള്ള നിൻ മിഴിതൻ നീർത്തുള്ളിയാ-
ലണയ്ക്കുമോ ഉള്ളിലെ തീനാളം
കനവുകൾ കൂട്ടിവച്ചാരോരുമറിയാതെ
ഇരവിന്റെ കൂട്ടിൽ ഞാൻ മുഖം ചായ്ക്കേ
സുഖമുള്ള തെന്നലായ് വാതിൽ പഴുതിലൂ-
ലെത്തി നീ തഴുകുമോ എൻ ഹൃദയം


up
0
dowm

രചിച്ചത്:
തീയതി:07-11-2016 01:09:35 PM
Added by :shibu abraham
വീക്ഷണം:239
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :