ദന്തക്ഷതങ്ങൾ - തത്ത്വചിന്തകവിതകള്‍

ദന്തക്ഷതങ്ങൾ 

ഇരുളാർന്നൊരെൻ
ജീവിതസാഗര തീരത്ത്
വെളിച്ചമായ് നീയെത്തി
എന്നെ
സ്വപ്നമാം വലകൾ
നെയ്യാൻ പഠിപ്പിച്ചു.
എന്നാൽ എന്റെ മുന്നിൽ
ചെറുമീനുകളായിരുന്നില്ല
വമ്പൻ സ്രാവുകളായിരുന്നു
പലപ്പോഴും എന്റെ വല
ഒരു ചോദ്യചിഹ്നമായി
എന്റെ വലയ്ക്ക്
ശക്തി കുറവെന്നു പറഞ്ഞ്
നീയും എന്നെ വിട്ടകന്നു
അവസാനം സ്രാവുകൾ
എന്റെ വല തകർത്തു
നിന്നിൽ നിന്നും പ്രതീക്ഷിച്ച
മൃദു ദന്തക്ഷതങ്ങൾ
സ്രാവെനിക്കേകി
അതെൻ വിരിമാറിലമർന്നു.


up
0
dowm

രചിച്ചത്:ശ്രീജിത്ത് എസ്സ് എച്ച്
തീയതി:17-11-2016 08:24:10 PM
Added by :sreeu sh
വീക്ഷണം:116
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :