മുഖംമൂടി       
    മുഖംമൂടിയാണിതെന്നറിയാം, എങ്കിലും ഇന്നിതാണെൻ മുഖം
 ഇടയ്ക്കെപ്പഴോ അടിതെറ്റുമെന്നായപ്പോൾ വാരിയണിഞ്ഞത്...
 ഇന്നതെൻ മുഖത്തോടലിഞ്ഞുപോയി...
 പറിച്ചെറിയാൻ കഴിയാത്തപോൽ 
 ചില നേരമത് ഊർന്നു വീഴും
 നടുറോഡിൽ വെച്ചോ...ചിലരുടെ മുന്നിൽവെച്ചോ
 പരവശയായ് ഞാൻ തിടുക്കത്തിൽ
 എടുത്തണിയും....
 ചെറുനീറ്റലോടെ....
 ആരുമറിയരുത് ......ആരാലും പിടിക്കപ്പെടുകയുമരുത്
 അതാണിന്നെൻ നിശ്വാസവും, പ്രാണവായുവുമെല്ലാം
 എൻ്റ തെറ്റുകളിലെ ശരിയെ മൂടിവെയ്ക്കാൻ....
 എൻ അകതാരിൻ സ്പന്ദനം കാതോർക്കാൻ....
 എന്നിലെ ഉണ്മയെ പൊത്തിവെയ്ക്കാൻ.....
 എന്നോമൽ കിനാക്കളെ ലാളിച്ചിടാൻ....
 എല്ലാത്തിനും എനിക്കതുവേണം....എൻ്റേതല്ലാത്ത എൻ സ്വന്തം മുഖംമൂടി.
 
 
 
 
 
      
       
            
      
  Not connected :    |