കൃഷിനഷ്ടം. - തത്ത്വചിന്തകവിതകള്‍

കൃഷിനഷ്ടം. 

വിത്ത് വിതച്ചു
വിത്ത് മുളച്ചു
മട വീണു
വെള്ളം കേറി.

വെള്ളം പൊങ്ങി
പാടം മുങ്ങി
ഉള്ളം നീറി
എല്ലാം നഷ്ടം.

ഫണ്ടില്ലെന്ന
പല്ലവിയിൽ
സർക്കാരിന്റെ
സഹതാപം.

വിയർപ്പിന്റെ
വിലാപത്തിൽ
ലക്ഷം നഷ്ടം
ലക്‌ഷ്യം നഷ്ടം.

കാലത്തിന്റെ
കലാപത്തിൽ
കാലം നൽകും
കലികാലം.

















up
0
dowm

രചിച്ചത്:Mohanpillai
തീയതി:26-11-2016 09:01:38 PM
Added by :Mohanpillai
വീക്ഷണം:110
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :