മുഖം മൂടികള്‍....
ഇന്നലെ ഞാന്‍ ഒരു വേശ്യയുടെ കൂടെയായിരുന്നു.
ഒറ്റപ്പെട്ടുപോയ ഈ ജീവിതത്തില്‍ നിന്നും,
അല്പ്പനേരത്തേകുള്ള ഒരു കൂട്ടിനുവേണ്ടി.
പ്രണയത്തിന്റെ കരിപിടിച്ച ഓര്‍മ്മകളെ കാറ്റില്‍പറത്തി,
മാന്യതയിടെ മുഖം മൂടികള്‍ മാറ്റിവെച്ച്,
അല്പ്പനേരത്തേക്ക് ഞാനൊരു മനുഷ്യനാവട്ടെ.
വികാരങ്ങളൊന്നുമില്ലാത്ത നിന്റെ കണ്ണുകളില്‍,
ശ്യൂന്യമാക്കപെട്ടതിന്റെ വേദന,
ആരെക്കെയോ കുടിച്ചുവറ്റിച്ച നിന്റെ ചുണ്ടുകളില്‍
പരിഹാസത്തിന്റെ പുഞ്വിരി,
നിന്റെ ഹൃദയം,രഹസ്യങ്ങളുടെ കലവറയാണോ?
എത്ര എത്ര മുഖം മൂടികള്‍ നിന്റെ മുന്‍പില്‍ ഉടഞ്ഞുപോയിരിക്കാം.
നല്ല നടപ്പിനുള്ള എന്റെ ബഹുമതികളെ നോക്കി
നീ എന്തിനു പൊട്ടിച്ചിരികുന്നു,
നിന്റെ മുന്‍പില്‍ നഗ്നനാക്കപ്പെടുമ്പോള്‍ ഞാന്‍ തിരിച്ചറിയുന്നു,
അഴിഞ്ഞുവീണ തിരിശ്ശീലക്കു പിന്നിലെ എന്റെ മാന്യത, വെറും കാപട്യമായിരുന്നുവെന്ന്.
ഇനി നിന്റെ മടിയില്‍ തലവെച്ച്,
നിന്റെ കണ്ണുകളിലെ അവശേഷിക്കുന്ന പ്രണയവും കവര്‍ന്ന് ഈ രാത്രി നിനക്ക് ഞാന്‍ കൂട്ടിരിക്കാം..
പുലരുമ്പോള്‍,
എന്റെ മുഖം മൂടികള്‍ നീ എനിക്ക് തിരികെ തരിക.
വീണ്ടും ഞാന്‍ ഒരു മാന്യനാവട്ടെ.
Not connected : |