ഓര്മ  - തത്ത്വചിന്തകവിതകള്‍

ഓര്മ  

മകര മാസ തണുപ്പിൽ
ഓർമകളുടെ ചൂടേറ്റു കിടക്കുന്ന എന്നെ
ഒരു മയിൽ‌പീലി കൊണ്ടെന്നപോലെ
തൊട്ടുണർത്തി നിന്റെയാ ശബ്ദം !!
രാവിന്റെ മടിയിൽ ഓർമകളെ
പുതച്ചുറങ്ങിയ എനിക്ക് ഒരിക്കലും
നീയൊരു നഷ്ട സ്വപ്നമല്ലെന്നറിയുക !!!
നഷ്ട സ്വപ്നമല്ല .
കാലയവനികക്കുള്ളിൽ കാത്തു
സൂക്ഷിച്ച കിനാവിൽ നീയോ നിന്റെ
ഓര്മകളോ എന്നെ കാത്തിരിക്കാറില്ല !
അവിടെയും ഞാൻ ഏകനാണ് !
ഈ ഏകാന്തതയിൽ ഞാൻ
കാണുന്ന സ്വപ്നങ്ങൾക്കു
മഴവില്ലിന്റെ നിറമാണ്
കൈത പൂവിന്റെ ഗന്ധമാണ്


up
1
dowm

രചിച്ചത്:Lisa
തീയതി:30-11-2016 11:04:10 AM
Added by :Lisa
വീക്ഷണം:214
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

ജന്മദിന ആശംസകള്‍

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me