ഹൃദയം - മലയാളകവിതകള്‍

ഹൃദയം 

തകർക്കാൻ പറ്റുന്നതാണത്രെ - ഹൃദയം
തച്ചുടയ്ക്കാൻ പോന്നതാണത്രെ - ഹൃദയം
പെയ്തുതോരാത്തതാണത്രെ - ഹൃദയം
പെയ്യാൻ വെമ്പുന്നതാണത്രെ - ഹൃദയം

എല്ലാം ഉളളിലൊതുക്കുമത്രെ - ഹൃദയം
അണപൊട്ടിയാലും വിതുമ്പില്ലത്രെ - ഹൃദയം
പരിഭവിക്കുമെങ്കിലും തിരസ്ക്കരിക്കില്ലത്രെ - ഹൃദയം
തിരസ്ക്കരിച്ചാലും മറക്കില്ലത്രെ - ഹൃദയം

വേദനകൾ ആത്മഗതമാക്കുമത്രെ - ഹൃദയം
കാമനകൾ പൂഴ്ത്തിവെയ്ക്കുമത്രെ - ഹൃദയം
നൊമ്പരങ്ങൾ തിരുമുറിവാക്കുമത്രെ - ഹൃദയം
എങ്കിലും ഉടച്ചുവാർക്കാൻ കഴിയില്ലത്രെ.....ഈ.....ഹൃദയം.


up
0
dowm

രചിച്ചത്:ധനലക്ഷ്മി ജി
തീയതി:29-11-2016 06:48:01 PM
Added by :Dhanalakshmy g
വീക്ഷണം:245
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

ജന്മദിന ആശംസകള്‍

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me