കാലം  - മലയാളകവിതകള്‍

കാലം  

കാലം
നളിനാക്ഷൻ ഇരട്ടപ്പുഴ

കാലപ്പഴക്കത്തിൻ മാറ്റം കണ്ടു തുടങ്ങി
കാലുകളോരോന്നും തേഞ്ഞു തുടങ്ങി
കാലങ്ങളായി നെഞ്ചേറ്റിയ പ്രതീക്ഷകൾ
കാലചക്രത്തിൻ വറുതിയിൽ പൊലിഞ്ഞുപോയി....
യൗവനതീക്ഷ്ണമായ കാലങ്ങളോ,
യൗവന യുക്തമായ തീരുമാനങ്ങളോ,
യൗവന തുല്യമായ സത്പ്രവൃത്തിയോ,
ഇന്നീ വാർധക്യത്തിൻ സായന്തനത്തിൽ
ഓർമയാവുന്നുവോ?
മണ്ണും മനുഷ്യനും ഇഴചേർന്ന കാലത്തിൽ
നവ സംസ്കാരത്തിൻ മായം ചേർന്നപ്പോൾ
കരുണയ്ക്കും സ്നേഹത്തിനും അലിവില്ലാതായി...
കൂട്ടുകുടുംബങ്ങൾ പൊട്ടി തകർന്നപ്പോൾ
സ്നേഹ ബന്ധങ്ങളും, കുടുംബ ബന്ധങ്ങളും
ഒരു കിനാവായ് മാറി....


up
0
dowm

രചിച്ചത്:നളിനാക്ഷൻ ഇരട്ടപ്പുഴ
തീയതി:05-12-2016 10:47:20 AM
Added by :Nalinakshan Erattappuzha
വീക്ഷണം:157
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :