'അമ്മ'  - ഇതരഎഴുത്തുകള്‍

'അമ്മ'  

കുന്നോളം വാത്സല്യം തുളുമ്പും
ആ മുഖമൊന്നു മുത്തുവാൻ ,
സ്നേഹാഗ്നി നിറയുമാ കരവല-
യത്തിനുള്ളിലമരുവാൻ എന്തെ-
ന്നില്ലാതെ ആഗ്രഹിക്കുന്നു.
ഓടിവന്നൊന്നു ചാരെ അണയുവാൻ
ആ മടിത്തട്ടിലൊന്നു തല-
ചായ്ക്കുവാൻ ഉള്ളു വെമ്പുന്നു.
അകലെയെങ്കിലും അമ്മേ നിൻ -
മുഖമെൻ മനസ്സിൽ തുടിച്ചു നിൽക്കുന്നു .
നിൻ സ്നേഹവാത്സല്യമെൻ
ഹൃദയത്തിലോരോ നിമി-
ഷവും നിറഞ്ഞു നിൽക്കുന്നു.
കാലങ്ങൾ കഴിയവേ, ഞാനുമൊരമ്മ
ആയപ്പോൾ, 'അമ്മ' എന്ന നിർവൃതി
രുചിച്ചറിഞ്ഞപ്പോൾ ഞാനുമിന്നറിയുന്നു,
''അമ്മ" എന്ന വാക്കിനു പകരം വയ്ക്കാൻ
"അമ്മ" എന്ന നീയല്ലാതെ വേറൊന്നുമില്ല ..


up
0
dowm

രചിച്ചത്:Teena
തീയതി:06-12-2016 10:33:27 AM
Added by :Teena
വീക്ഷണം:277
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me