പിന് തുടർച്ച - മലയാളകവിതകള്‍

പിന് തുടർച്ച 

പെണ്ണെ നീ സൂക്ഷിക്കുക , നിന്റെ ഉടലിനെ
അതിനെ ആരൊക്കെയോ , ഇപ്പോഴും പിന്തുടരുന്നുണ്ട്
അതെ , അവന്റെ , ആണിന്റെ കണ്ണ്
നിന്റെ അളന്നു തിട്ട പെടുത്തിയ അളവുകളിലേക് ,
ആ കണ്ണുകൾ പായുന്നുണ്ട് ,
പെണ്ണെ , നീ അറിയാതെ .
എപ്പോഴും ഒരു ആണിന്റെ കണ്ണ് , നിന്നെ പിൻ തുടരുന്നുണ്ട്
നിന്റെ വീട്ടിൽ,
നിന്റെ ഗ്രാമത്തിൽ
നിന്റെ കിടപ്പറയിൽ
നിന്റെ ക്ലാസ് മുറികളിൽ
നീ സഞ്ചരിക്കുന്ന വീഥികളിൽ ,
കാമത്തിന്റെ കണ്ണുകളും ആയി ഒരു ആണിന്റെ കണ്ണുകൾ നിന്നെ ,
നീ പോലും അറിയാതെ പിന്തുടരുണ്ട് ,
അതുകൊണ്ട് നീ നിന്നെ തന്നേ സൂക്ഷിക്കുക
നിൻ്റെ ചുവന്നു തുടുത്ത ചുടുകളിലേക് , നിന്റെ ഇരുപ്പിലേക് നടപ്പിലേക് ഒക്കെ,
ആ കഴുകൻ കണ്ണുകൾ പായുണ്ട്,
പെണ്ണെ നീ നിന്നെ സൂക്ഷിക്കുക


up
0
dowm

രചിച്ചത്:suvarnaaneesh
തീയതി:08-12-2016 06:57:49 AM
Added by :Suvarna Aneesh
വീക്ഷണം:114
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :