ദലിത് - തത്ത്വചിന്തകവിതകള്‍

ദലിത് 

ദലിത്
ദലിതരെന്ന് നിങ്ങൾ സ്വയം
പറയരുത്
ഞങ്ങൾ വിളിച്ചോളാം
നിങ്ങളുടെ പറച്ചിൽ
ഞങ്ങളെ ഭയപ്പെടുത്തുണ്ട്
പാതാളത്തോളം ചവിട്ടി താഴ്ത്തിയ ഞങ്ങടെ കാലുകൾ
ചുട്ട് പഴുക്കുന്നുണ്ട്...
ചരിത്രത്തിലൂടെ നിങ്ങളെ വലിച്ചിഴച്ച ചോരപ്പാടുകൾ നിലവിളിക്കുന്നുണ്ട്..
ഞങ്ങൾ വലിച്ച് കീറിയ കറുത്ത യോനികളിലെ ആഴത്തിലെ മുറിവുകൾ കൂടിച്ചേരുന്നുണ്ട്
ഞങ്ങൾ കെട്ടിത്തൂക്കിയ മരക്കൊമ്പുകളിൽ
കെണിയൊരുങ്ങുന്നുണ്ട്
ചുട്ടുകൊന്നവ൪ ഇനിയുമണയാത്ത പന്തങ്ങളായെരിയുന്നുണ്ട്
അത്കൊണ്ട് നിങ്ങൾ നിങ്ങളെ മനുഷ്യരെന്ന് വിളിക്കുക
വ൪ഗമെന്നോ ഹിന്ദുവെന്നോ വിളിക്കുക.
ദലിതരെന്ന് മാത്രം പറയാതിരിക്കുക.


up
0
dowm

രചിച്ചത്:suvarnaaneesh
തീയതി:08-12-2016 07:31:46 AM
Added by :Suvarna Aneesh
വീക്ഷണം:91
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :