ആഴങ്ങൾ
വേനലിൽ കടപ്പുറത്തു
തനിച്ചിരിക്കുമ്പോൾ
അകലെ തിരകളിലൂടെ
എന്നിലേക്ക് നീ
കടന്നുവന്നപ്പോൾ
എനിക്കറിയില്ലായിരുന്നു
വിരഹം നിറച്ച
സന്ധ്യതൻ ശരങ്ങൾ
നീ എന്നിലേക്ക്
തൊടുക്കുകയായിരുന്നുവെന്ന്
കൈ പിടിച്ചെന്നെ
തണുപ്പിച്ചു കടലിന്റെ
ആഴങ്ങളിൽ നീ
തീർത്ത ശവകുടീരത്തിൽ
എന്നെ തനിച്ചാക്കി
എന്നിലെ എന്നെയും കൊണ്ട്
കറുത്ത ചിറകു വിടർത്തി
നീ പറന്നകന്നപ്പോൾ
കടൽക്കുതിരകൾ എന്റെ
കാതിൽ പറന്നതൊന്നും
ഞാൻ വിശ്വസിക്കുന്നില്ല
നിന്നെ അത്രമേൽ അത്രമേൽ
സ്നേഹിച്ചിരുന്നു ഞാൻ
ആഴങ്ങൾ
Not connected : |