ഓർമ്മകൾ മണ്മറയുമ്പോൾ - പ്രണയകവിതകള്‍

ഓർമ്മകൾ മണ്മറയുമ്പോൾ 

ഓർമ്മകൾ മണ്മറയുമ്പോൾ

ഒറ്റയ്ക്കുനിന്നൊരു മാവി-
ൻചുവട്ടിലെ ഞെട്ടറ്റു
വീണൊരു മാമ്പഴം ഞാൻ
ഒത്തിരി നാളുകളോ-
ർമയായി പെയ്തു നീ
അത്രമേൽ നിന്നിൽ ഞാ-
നോരോർമയായി........

നിൻ കൂവലകണ്ണിലെ
തിളക്കം മറഞ്ഞപ്പോ-
ളദൃശ്യനായി ഞാനിന്റെ മുൻപിൽ...
നിൻ വാർമുടിച്ചുരുളിനെ-
ഓമനിച്ചീടുമ്പോൾഅറിഞ്ഞീലാ-
മൃദുലേ നീ മായുമെന്ന്..........

നിൻ തെൻചുണ്ടിലെ മധുവാ-
യഞാനിന്നു കാലം
വരികത്തൊരുത്തനായി.....
നിൻ മാറിലെ മഞ്ഞായി
കുളിരൊന്നും നൽകുമ്പോൾ
നിശ്ചലമായോ എൻജീവനെപ്പോഴോ...

ഓരോ പ്രെദോക്ഷവും
മതിഥിയായെത്തുമ്പോൾ
നിൻ പാദത്തിൻ
നാദമായി മാറണമിനിയും.....
എന്തിനോ വേണ്ടിഞാൻ
മോഹിച്ചീടവേ
നമിക്കുന്നു നിര്മലേ എന്നുമെപ്പോഴും
അറിയില്ല എന്നെ നീ ഇനിയുമെന്നും
അറിയിച്ചീടില മന്ദസ്മിതേ നിന്നെ. . .
up
0
dowm

രചിച്ചത്:സൂരി രാജ് ഇ
തീയതി:15-12-2016 01:30:32 PM
Added by :SOORI RAJ E
വീക്ഷണം:539
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :