എൻ യാത്ര  - മലയാളകവിതകള്‍

എൻ യാത്ര  

ഏകാന്തമാം വഴിത്താരയിലൂടെ
ഞാൻ നടന്നു നീങ്ങിയപ്പോൾ,
ഞാൻ തനിയെയെന്ന തോന്നൽ
മനസിനെ വേദനിപ്പിക്കുന്നുണ്ടായിരുന്നു.
എങ്കിലും ഈ യാത്ര ഏറെ
നാളില്ലെയെന്ന തോന്നലെന്നെ
നടക്കുവാൻ പ്രേരിപ്പിച്ചു.
ഇനിയുള്ള യാത്ര
തനിച്ചാകണമെന്നു ഞാനുറപ്പിച്ചപ്പോഴും,
സായാഹ്‌ന സന്ധ്യയിലെ തെന്നൽ
ആഴിയിലെ അലകളെ ദിശ മാറ്റുന്നതുപോലെ,
അവരുടെ സാമീപ്യം എന്റെ യാത്രയെ
വഴിമാറ്റിയേക്കാം എന്ന എന്റ്റെ ഭീതി
എന്നെ അവരിൽ നിന്നും അകറ്റിക്കൊണ്ടേയിരുന്നു.
ആ അകൽച്ച അവരെ വേദനിപ്പിച്ചിരു-
ന്നുവെന്നു ഞാനറിഞ്ഞിരുന്നുവെങ്കിലും,
ആ വേദനയിലപ്പുറമൊരു വേദന
നൽകുവാൻ ഞാനൊരുക്കമല്ലായിരുന്നു.
എന്നിലെ സ്നേഹമുകുളങ്ങൾ മൊട്ടിട്ടിരു-
ന്നുവെങ്കിലും അത് പിഴുതെറിഞ്ഞുകൊണ്ടു,
ഞാൻ വീണ്ടും യാത്ര തുടർന്നു.
ആ യാത്രയിലെ ഏകാന്തതയും
മൂകതയും ഇരുളുമെല്ലാം,
എന്നെയേറെ ഭീതിപ്പെടുത്തിയിരുന്നെങ്കിലും,
ആ യാത്ര അനിവാര്യമെന്ന്
എൻ ചിത്തം മൊഴിഞ്ഞുകൊണ്ടേയിരുന്നു.
എന്തെന്നാൽ എന്നിലെ ഇരുൾ
എന്നെയാകവേ വലഞ്ഞിരുന്നു.
ആ ഇരുൾ ചുറ്റിലും പടരുവാൻ,
ഞാനാഗ്രഹിച്ചിരുന്നില്ല ,
ആഗ്രഹിക്കുന്നുമില്ല.
ഇനിയേറെ ദൈർഘ്യമില്ലേയെന്നറിയുകിലും
യാത്ര തുടരുകയാണാ ഇരുൾ പാതയിലൂടവേ.


up
0
dowm

രചിച്ചത്:
തീയതി:17-12-2016 03:42:43 PM
Added by :ANGEL ROY
വീക്ഷണം:152
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me