പൊയ്മുഖം.       
    അവകാശമെല്ലാവർക്കും
 ആവശ്യമില്ലെന്ന
 അലിഖിതജനാധിപത്യം
 പടപൊരുതുന്നു നിത്യവും.
 
  കാടനുംനാടനും നാഗരികനും
 വെവ്വേറെ ജനാധിപത്യം.
 സമാധാനം പറഞ്ഞെല്ലാമടക്കി,
 ഭരിക്കുന്ന നിയമവാഴ്ചക്കാർ.
 വേട്ടയാടുന്നത് സത്യത്തിനെതിരെ
 അഭിമാനമില്ലാത്ത ജനതയെ-
 മതവും വിപ്ലവവും പരിഷ്കാരവും 
 പറഞ്‍ കൊന്നൊടുക്കുന്നീ-
 ആർഷഭാരത ഭൂമിയിൽ.
 
 
 
 
 
      
       
            
      
  Not connected :    |