പുഴയെവിടെ ?
പുഴയെവിടെ ?
-----------------------
പുഴയെവിടെ ?
ചോദ്യം ഹാഷ്ടാഗുചെയ്ത്
ഫെയ്സ്ബുക്കില്‍
നിറഞ്ഞുകവിയാന്‍ തുടങ്ങി
ശീതളപാനീയക്കുപ്പികളില്‍
മിനറല്‍ വാട്ടര്‍ ബോട്ടിലുകളില്‍
വഴിയോരത്ത് തൂക്കിയിട്ടിരിക്കുന്ന
ഇളനീര്‍ക്കുലകളില്‍
കുല്‍ക്കി സര്‍ബ്ബത്ത് ഗ്ളാസുകളില്‍
അവര്‍ പുഴയെ തേടി
ഇല്ല.... പുഴയില്ല
മണ്ണിനോടു ചോദിച്ചു
ഉണങ്ങിയ മരങ്ങളോടും
പാറക്കെട്ടുകളോടും ചോദിച്ചു
കുന്നുകളോടും വെയില്‍-
ക്കാടുകളോടും ചോദിച്ചു
മറുപടിയുണ്ടായില്ല
ഒടുവിലാരോ കണ്ടെത്തി
പുഴയെയല്ല...
കൈവഴിയിലെന്നോ മഴക്കുവേണ്ടി
ഒറ്റക്കാലില്‍ തപസ്സുചെയ്തു
ശിലയായിപ്പോയ
ഒരു സന്യാസിക്കൊക്കിനെ... !
ശരത് സിത്താര
മലയാളം കവിതകള്‍ / Malayalam Kavithakal (Poems)
|
മലയാള കവിത | Malayalam Kavitha പുതുതായി ചേര്‍ന്നതു
ഈ മാസ വിജയിതാവ്
Random കവിതകള്‍
For Advertising, Contact
കവിതകള്‍
ഇതും നോക്കുക
അധികം എഴുതിയവര്‍ (Top Contributors)
ഈ മാസം അധികം എഴുതിയവര്‍
Join Vaakyam on 
|