ഓർമ
മറക്കുവാനാകുമോ നാം കൈ കോർത്തു നടന്ന ആ തളിർ പുല്ലു നിറഞ്ഞ വഴികളെ
കളിച്ചും ചിരിച്ചും എൻ കൈകോർത്തു നടന്ന നിൻ
കിളിചുണ്ടിലുണർന്നോരു വാക്കുകൾ....
വിളിച്ചു ഞാൻ നിന്നെ നീയുണരുമെന്നുറപ്പിച്ചു
കളിപ്പിച്ചതാണെന്നു മനസാൽ നിനച്ചു വിതുമ്പുന്നോരമ്മതൻ കണ്ണീർ തുടച്ചോണ്ടു
വിളിച്ചു ഞാൻ നിന്നെ വീണ്ടും വീണ്ടും
തണുത്ത നിൻ നെറ്റിയിൽ തൊട്ടൊരെൻ
വിരലുകൾ വിറക്കുന്നു വിതുമ്പുന്നു പരസ്പരം
അറിയുന്നുവോ നീ....
ഈ ഏട്ടന്റെ ഉള്ളിൽ നീ ഒരിക്കലും നിലയ്ക്കാത്തൊരത്ഭുതം,
മൊഴിയറിയാത്തൊരു കുട്ടിയേ പോലെ ഞാൻ
ഇരിക്കുന്നു നിന്നരികിലിപ്പോളും
വിളിച്ചാൽ നീ ഉണരുമെന്നുറപ്പില്ലല്ലോ
ഇനി വിളിക്കുവാനീ സ്വരം പൊന്തുമില്ല
-സുനിൽ പി നായർ
Not connected : |