ആത്മസമർപ്പണം - മലയാളകവിതകള്‍

ആത്മസമർപ്പണം 

നിശാഗന്ധി പുൽപ്പായ വിരിച്ചിട്ടു
ഒരു വേള അന്വേഷണത്വരയുമായി തിരഞ്ഞു
അന്നെല്ലാം എൻ നിശ്വാസത്തിനു വരെ -വിലയുണ്ടായിരുന്നു
നിശാഗന്ധി ഊറി ചിരിച്ചിരിക്കാം!
എന്നായാലും ആ പുൽപ്പായ തന്നെ ശാശ്വതം എന്ന പോൽ
ഇതാ, ആ സമയം ആഗതമായി
ഞാനിതാ ക്ഷീണിച്ചു ആത്മാവു പോലും കുഴഞ്ഞു തേങ്ങുന്നു....
ഇനിയെനിക്ക് ഒട്ടുമേ വയ്യ....
വിഷം ചീറ്റുന്ന കരാളഹസ്തത്തിൻ പിടിയയഞ്ഞു
ഞാനിതാ മണ്ണിലേക്ക് നിപതിച്ചു
ഇത്ര കാലം എന്തിനെൻ ആത്മാവ് കാർന്നുതിന്നു
എൻ ആത്മശാന്തിക്കു പോലും ലവലേശം -വെയ്ക്കാതെ
ഒരിക്കലെൻ മുത്തുച്ചിപ്പി പോലും വെടിക്കോപ്പിനാൽ ചുട്ടില്ലേ നിനക്കായ്
പ്രേമത്തിൻ പരമകാഷ്ഠ പോലും നിനക്കായ് മാത്രം
കുറ്റബോധ കുപ്പായമൂരി തന്നിരുന്നൂ ഞാൻ;
ഇന്നോ, ഈ നീതിപീoത്തിൻ മുൻപിൽ ഞാൻ മാത്രം ഏകയായ് ....
എനിക്കുണ്ടായിരുന്നു ആ കുഞ്ഞു ചിറക് നിന്നെ പൊതിഞ്ഞത്
ഇപ്പോഴുമവിടെത്തന്നെ ..... പക്ഷേ നിന്റെ ചിറകിന് നീളവും ,വീതിയും കൂടി
അറിയുന്നൂ ഞാനതിൻ മോഹാഭിവാഞ്ച
എങ്കിലും ഒരു ചെറു സൂചനയെങ്കിലും
എനിക്കർഹമായിരുന്നില്ലേ?


up
0
dowm

രചിച്ചത്:ധനലക്ഷ്മി ജി
തീയതി:19-12-2016 09:19:46 PM
Added by :Dhanalakshmy g
വീക്ഷണം:141
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me