യുദ്ധം - തത്ത്വചിന്തകവിതകള്‍

യുദ്ധം 

യുദ്ധം
-----------


വരൂ....
നമുക്കു യുദ്ധം ചെയ്യാം

പറന്നു പോകാന്‍
ഒരാകാശമുണ്ടായിട്ടും
ചേക്കേറാന്‍ ചില്ലകളില്ലാതെ
അതിര്‍ത്തികളിലെ
മുള്‍ക്കമ്പിവേലികളില്‍
അഭയംപ്രാപിച്ച
പാവം പക്ഷികളാകട്ടെ
നമ്മുടെ ശത്രുക്കള്‍

മതില്‍ക്കെട്ടുകള്‍ക്കു മുകളില്‍
പാകി മുളപ്പിച്ചെടുത്ത
കുപ്പിച്ചില്ലു കഷ്ണം കൊണ്ടാകട്ടെ
ഓരോ മുറിവും

ഇനിയുമൊരു പലായനംവേണ്ട
ചിറകുകളോരോന്നായി
അരിഞ്ഞെടുക്കണം...
എന്നിട്ടും പറന്നു പൊങ്ങുന്നവയെ
പെല്ലറ്റു തോക്കുകള്‍കൊണ്ട്
വെടിവെച്ചു വീഴ്ത്തണം

ചോരയുടെ നിറവും
വെടിമരുന്നിന്‍റെ മണവും,
കാലങ്ങളേറെയായി
അതിര്‍ത്തികളിലെ മരങ്ങള്‍ക്ക്
പൂവിടാന്‍ ഭയമാണത്രെ !

ശരത് സിത്താര


up
0
dowm

രചിച്ചത്:ശരത് സിത്താര
തീയതി:20-12-2016 07:18:32 AM
Added by :Sarath Sithara
വീക്ഷണം:91
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :