ദേശീയഗാനം - തത്ത്വചിന്തകവിതകള്‍

ദേശീയഗാനം 

ദേശീയഗാനത്തിനു
എഴുനേറ്റു നിൽക്കേണ്ടാത്ത
കവിതയെഴുതിയാൽ
വെടിവച്ചു കൊല്ലാത്ത
കഥയെഴുതിയാൽ
മാവോയിസ്റ്
എന്ന് വിളിക്കാത്ത
ആളുകളില്ലാത്ത കുന്നിൻ
പുറങ്ങളിൽ ചേക്കേറണം
കാട്ടുവഴികളിലൂടെ
കാട്ടരുവിയിലൂടെ
ഒറ്റയ്ക്ക് നടക്കണം
കാട്ടുപഴങ്ങൾ തിന്ന്
തേൻ കുടിച്ചും
അന്തമില്ലാതെ നടക്കണം
സ്വസ്ഥം സ്വാതന്ത്ര്യം


up
0
dowm

രചിച്ചത്:ഷിബിൻ വയനാട്
തീയതി:20-12-2016 12:00:20 PM
Added by :Shibin wayanad
വീക്ഷണം:338
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :