എന്റെ  വിദ്യാലയം  - തത്ത്വചിന്തകവിതകള്‍

എന്റെ വിദ്യാലയം  

എന്റെ വിദ്യാലയം

പരിശുദ്ധ കുടുംബത്തിൻ
നാമദേയമാണെൻ എൻ വിദ്യലയം
ജ്ഞാനത്തിൻ പരിശുദ്ധാരൂപിതൻ
കളിയിടമാണെൻ ആലയം
ജ്ഞാനം വിളമ്പുന്ന വെള്ളരിപ്രാവിൻ
വാസസ്ഥലമാണെൻ വിദ്യാലയം
പ്രകൃതിതൻ അനുഗ്രഹ പൂന്തോട്ടമാണെൻറെ ആലയം
നൈർമല്യം തുളുമ്പുന്ന കൊച്ചുപൂക്കളെ പോലെയാണെന്റെ കുഞ്ഞുങ്ങൾ
സ്നേഹത്തിനായി ദാഹിച്ചെത്തുന്ന മക്കളെ മാറോടണയ്ക്കുമെൻ വിദ്യാലയം
കളിയും പാട്ടുമായി ആനയിക്കാനെത്തുന്ന
മാലാഖമാരെൻ അദ്ധ്യാപകർ
കുഞ്ഞുങ്ങൾതൻ ഭിക്ഷാപാത്രത്തിൽ
സ്നേഹം വിളമ്പി സംതൃപ്തി നൽകുന്ന ഗുരുനാഥൻമാർ
സ്വർഗ്ഗതുല്യമെൻ വിദ്യാലയം
നാളെത്തെപുതുതലമുറ വാർത്തെടുക്കുന്ന
പരിശുദ്ധാലയമെൻവിദ്യാലയം
സന്തോഷ ദുഃഖങ്ങൾ പങ്കുവെച്ചു ആശ്വാസം
നേടുന്ന കളിയിടമാണിവിടം
ഹ്ര്യദയത്തിൽ സ്നേഹാഗ്നിമുളയ്ക്കുന്ന
ആലയമാണെൻ വിദ്യാലയം
പങ്കുവെയ്ക്കലിൻകൂടാരമാണെൻ വിദ്യാലയം
വിദ്യതൻ കേളികൊട്ടുയരുന്ന പരിശുദ്ധ ആലയമെൻ വിദ്യാലയം


up
0
dowm

രചിച്ചത്:bindhu
തീയതി:22-12-2016 02:39:50 PM
Added by :raju francis
വീക്ഷണം:241
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :