രാജ്യക്ഷേമം. - തത്ത്വചിന്തകവിതകള്‍

രാജ്യക്ഷേമം. 

വെള്ളവും വായുവും
പണവും സ്ഥലവും
പങ്കിട്ടെടുക്കുന്ന
പുത്തനാശയങ്ങൾ.

വൈദ്യുതിയും
വാതകവും
കൽക്കരിയും
നൈപുണ്യവും
പറയുന്ന
വിജ്ഞാനികൾ.
കൊയ്തെടുക്കും
കൊള്ളലാഭം.

ക്ഷേമം പറഞ്ഞു ജനതയെ
ആണായിട്ടാവഹിക്കുന്നവർക്
വിശ്വദര്സനം മാത്രം ലക്‌ഷ്യം.
അധികാരത്തിന്റെ മധുരം
അകമ്പടിയാക്കി തെരുവിൽ
അണികളുണ്ട് വിളവെടുക്കാൻ.

എന്നും ഇപ്പോഴും,മുറിവേല്പിച്
സത്യമോ, കൊച്ചുകുഞ്ഞിനെ പോൽ
വാവിട്ടു കരഞ്ഞുമാറുന്നു
നുണയന്റെ കള്ളചിരിയിൽ.






up
0
dowm

രചിച്ചത്:Mohan
തീയതി:22-12-2016 07:54:56 PM
Added by :Mohanpillai
വീക്ഷണം:84
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :