കണ്ണനൊരു നൈവേദ്യം .. - മലയാളകവിതകള്‍

കണ്ണനൊരു നൈവേദ്യം .. 

ഒരു ദിനം കേട്ടു ആ നാദം ഞാൻ
നിൻ മുരളിയൊഴുക്കിയ ആ ഗാനം
അതിൻ മധുരിമയിൽ
ഞാൻ ലയിച്ചുപോയി
എവിടെയെന്നറിയാതെ
നിന്നുപോയി
ഒരു ദിനം കണ്ടു ആ രൂപം ഞാൻ
വേഷം മാറിയൊരാൾരൂപം
അമ്ബലത്തറയിലെ
ആൽത്തറയിൽ
വേണു വൂത്തുന്നൊരാൾരൂപം
അന്നുതൊട്ടിന്നോളം
തിരയുന്നു നിന്നെ ഞാൻ
തിക്കിലും തിരക്കിലും
പലയിടത്തായി
ഇതെൻ മനസ്സിൻ സങ്കൽപം
കണ്ണാ സത്യമാകുമോ
ദര്ശനം തരുമോ
ഇഷ്ടമാകുമോ ഈ നിവേദ്യം
അക്ഷരമുത്തിൻ
പുതുനിവേദ്യം





















v



up
0
dowm

രചിച്ചത്:Anitha KB
തീയതി:25-12-2016 03:25:15 PM
Added by :Anitha KB
വീക്ഷണം:61
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :