നീ ഒരു ശലഭം
ഇന്നു നീയൊരു ശലഭമായി മാറി
മന്നിൽ പാറി നടക്കുന്നു
ഇന്നലെ നീയൊരു പുഴുവായിരുന്നു
നിനക്കുമിലെ ഒരു ചരിതം
ആരുമറിയതിലകൾ തിന്നു
കഴിഞ്ഞിരുന്ന ചരിതം
എകാന്തതയിൽ ഇരുട്ടറയിൽ
കഴിച്ചുകൂട്ടിയ ദിനങ്ങൾ
അന്ന് നിന്നെ പിടിക്കാനായി
വൈരികൾ തക്കം പാർത്തു
അവരിൽ നിന്നും രക്ഷയാതെകി
കാലം നിന്നെ കാത്ത്
ഇന്ന് നിനക്ക് മധുവും
പൂവും ഇഷ്ടം പോൽ നുകരാം
അന്ന് നിനക്ക് ദാരിദ്ര്യത്തിൻ
കുടമാറ്റത്തിൻ കാലം
കഴിഞ്ഞുപോയ കാലമത്തെല്ലാം
വിധി തൻ വിളയാട്ടമാണോ
നിന്നുടെ രൂപപരിണാമങ്ങൾ
പിന്തലമുറയ്കരിവാകും
Not connected : |